ലോട്ടറി: വിഎസ് ഇടപെടണമെന്ന് ചാണ്ടി

കേരളമോചന യാത്രയ്ക്കിടെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗിള്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കണം. കേന്ദ്രം ലോട്ടറി ഭേദഗതിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലോട്ടറി ഓര്‍ഡിനന്‍സ് കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ലോട്ടറി കേസില്‍ ഹൈക്കോടതി വിധിയുണ്ടായ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് എന്തും ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുന്‍കൂര്‍ നികുതി വാങ്ങുന്നത് തടയണമെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications