ഒബാമ മുഖംമൂടിയണിഞ്ഞ് ബാങ്ക് കവര്‍ച്ച
വിയന്ന: ഓസ്ട്രിയയിലെ ഹാന്റന്‍ബര്‍ഗില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുഖംമൂടിയണിഞ്ഞ് മോഷണം.
വെള്ളിയാഴ്ച വൈകിട്ട് ബാങ്ക് അടയ്ക്കുന്നതിന് മുമ്പാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്ക് ജീവനക്കാനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. 13500 ഡോളര്‍ ഇയാള്‍ കവര്‍ച്ച നടത്തിയതെന്നാണ് വിവരം.
മോഷ്ടാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി മുഖംമൂടി മോഷണങ്ങള്‍ നടത്തി വരികയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications