ബിനായക് സെന്‍ കേസ് നിരീക്ഷിക്കാന്‍ ഇയു സംഘം
ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന്റെ അപ്പീല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ സംഘം നിരീക്ഷിച്ചേക്കും.
ഇക്കാര്യം ആവശ്യപ്പെട്ടുളള യുറോപ്യന്‍ യൂണിയന്റെ ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം ഛത്തീസ്ഗഡ് ഹൈക്കോടതിക്കു നല്‍കി. ശുപാര്‍ശയില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.
തിങ്കളാഴ്ചയാണു ഛത്തീസ്ഗഡ് ഹൈക്കോടതി അപ്പീലില്‍ വിധി പറയുന്നത്. കോടതി നടപടി നിരീക്ഷിക്കാന്‍ യുറോപ്യന്‍ യൂണിയന്റെ എട്ടംഗ വിദേശ പ്രതിനിധി സംഘമാണ് എത്തുന്നത്. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, സ്വീഡന്‍, യുകെ, ഇയു എന്നിവിടങ്ങളില്‍ നിന്നുളള പ്രതിനിധി സംഘം ഞായറാഴ്ച വൈകിട്ടു റായ്പുരിലെത്തും.
മാവോവാദികളുമായി ചേര്‍ന്ന് രാജ്യദ്രോഹകുറ്റ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അറുപതുകാരനായ ബിനായക്‌സെന്‍ പീപ്പിള്‍സ് യൂനിയന്‍ ഓഫ് ലിബര്‍ട്ടീസ് വൈസ് പ്രസിഡന്റും ശിശുരോഗ വിദഗ്ധനുമാണ്.












Click it and Unblock the Notifications