മില്‍ക്ക് എടിഎമ്മുകള്‍ വരുന്നു
പുനെ: ഏത് അര്‍ദ്ധരാത്രിയ്ക്കും ഹര്‍ത്താല്‍ ദിനത്തിലും പണം പിന്‍വലിയ്ക്കാന്‍ സാധിയ്ക്കുന്ന എടിഎം മെഷീനുകള്‍ ബാങ്കിങ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പണം കിട്ടാന്‍ ബാങ്ക് തുറക്കുന്നതും കാത്ത് നില്‍ക്കുന്നത് ഇന്ന് ഓര്‍മയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ പണമെടുക്കുന്നത് പോലെ പാല്‍ എടുക്കുന്ന യന്ത്രവും വ്യാപകമാവുകയാണ്.
24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് പാല്‍ ലഭ്യമാക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ പുനെ നഗരത്തിലാണ് സ്ഥാപിയ്ക്കുന്നത്. നാല് മാസത്തിനുള്ളില്‍ പുനെയിലെ ജില്ലാ സഹകാരി പാല്‍ ഉത്പാദക സംഘമാണ് പണമിട്ടാല്‍ പാല്‍ തരുന്ന വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിയ്ക്കുന്നത്.
ഇത്തരം യന്ത്രങ്ങള്‍ ഇപ്പോള്‍ തന്നെ ഗുജറാത്തിലുണ്ട്. ഇവിടെ ഇതുപയോഗിക്കുന്നവരുടെ കണക്കും പുനെയില്‍ ഈ സംരംഭത്തോടുള്ള ജനങ്ങളുടെ പ്രതികരണവും മനസിലാക്കിയാകും കൂടുതല്‍ വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുക. പാലിനൊപ്പം പാല്‍ ഉത്പന്നങ്ങളും വെന്‍ഡിങ് മെഷിനില്‍ നിന്നു ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications