കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരജ്യോതി: സുപ്രീംകോടതിയില്‍ ഹര്‍ജി

  • By Ajith Babu
Google Oneindia Malayalam News

Makara Jyothi
ദില്ലി: മകരജ്യോതിയുടെ പേരില്‍ ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ നടക്കുന്നത് തട്ടിപ്പാണെന്നും ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ യുക്തിവാദി അസോസിയേഷന്‍ പ്രസിഡന്റ് സനല്‍ ഇടമറുകാണ് ഹര്‍ജി നല്‍കിയത്.

കേരള സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ് എന്നിവ സംഘടിതമായി തീര്‍ഥാടകരെ കബളിപ്പിക്കാന്‍ കടുവ സംരക്ഷണ കേന്ദ്രമായ ശബരിമല ഉള്‍വനത്തില്‍ നടത്തുന്ന കര്‍പ്പൂരം കത്തിക്കല്‍ തടയുക, മകരജ്യോതി ദിവ്യാത്ഭുതമാണെന്ന തരത്തില്‍ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്. മകരവിളക്ക് 'ഭരണകൂട മായാജാല'മാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മകരജ്യോതി മനുഷ്യനിര്‍മിതമാണെന്ന് ശബരിമല തന്ത്രി, പന്തളം രാജകുടുംബാംഗങ്ങള്‍, നായര്‍ഈഴവ സമുദായ നേതാക്കള്‍ എന്നിവര്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹരജി.

മകരജ്യോതി മനുഷ്യനിര്‍മിതമാണോ എന്ന് കേരള ഹൈകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊരു അന്വേഷണത്തിന് തയാറല്ലെന്നും വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട്.

English summary
Contending that Makarajyothi was not a miracle but a man-made fire, the Supreme Court was moved on Saturday to stop lighting it at Ponnambalamedu near the Sabarimala shrine in Kerala in January every year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X