യെഡിയൂരപ്പ രാഷ്ട്രപതിയെ കാണും

മന്ത്രിമാര്‍, കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, കേന്ദ്രനേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കുക.
ഭൂമി കുംഭകോണക്കേസില്‍ യെഡിയൂരപ്പയെയും ആഭ്യന്തരമന്ത്രി ആര്‍.അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ഭരണഘടനാവിരുദ്ധമാണെന്നാണ് ബിജെപിയുടെ ആരോപണം.
തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തയ്യാറെടുക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണു യെഡിയൂരപ്പയുടെ നീക്കം.
ഗവര്‍ണര്‍ സ്ഥാനമേറ്റതുമുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) നിര്‍ദേശപ്രകാരമാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് യെഡിയൂരപ്പ ആരോപിച്ചു.
രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണറുടെ രാഷ്ട്രീയപ്രേരിത നടപടിയെ അതേ നാണയത്തില്‍ തന്നെ നേരിടുമെന്നും യെഡിയൂരപ്പ ശനിയാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, കുറ്റവിചാരണയ്ക്ക് അനുമതി ലഭിച്ച അഭിഭാഷകര്‍ മുഖ്യമന്ത്രി, മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവരടക്കം 15 പേര്‍ക്കെതിരെ ലോകായുക്ത പ്രത്യേക കോടതിയില്‍ രണ്ടു ഹര്‍ജികള്‍ നല്‍കി.
ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും. അതേസമയം, തിങ്കളാഴ്ച തന്നെ നാലു ഹര്‍ജികള്‍കൂടി സമര്‍പ്പിക്കുമെന്ന് അഭിഭാഷകരായ സിറാജിന്‍ പാഷയും കെ എന്‍ ബല്‍രാജും അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാലാണു കുറ്റവിചാരണയ്ക്ക് അനുമതി നല്‍കിയതെന്നു ഗവര്‍ണര്‍ വിശദീകരിച്ചു.












Click it and Unblock the Notifications