Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തിലെ ഭൂമിയിടപാട് അധാര്‍മ്മികം: ഗഡ്കരി

Gadkari
ബാംഗ്ലൂര്‍: ബന്ധുക്കള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നടപടി അധാര്‍മികമാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചു.

എന്നാലത് നിയമവിരുദ്ധമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് യെഡിരപ്പയുടെ ഭൂമിയിടപാട് വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ പരസ്യമായി പ്രതികരിച്ചത്.

യെഡിയൂരപ്പയെയും ആഭ്യന്തരമന്ത്രി ആര്‍.അശോകിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് അനുമതി നല്‍കിയിരിക്കുകയാണ്. ഇതിനെ രാഷ്ട്രീയമായി എങ്ങിനെ നേരിടണമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ഇതിനിടെയാണ് ഇക്കാര്യത്തില്‍ ഗഡ്കരി അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഗവര്‍ണറുടെ നടപടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണെന്ന് നിതിന്‍ ഗഡ്കരി ആരോപിച്ചു. പ്രോസിക്യൂഷന് അനുമതി കൊടുക്കുന്നതിന് മുമ്പ് കര്‍ണാടകയിലെ ഭൂമിയിടപാടുകളെക്കുറിച്ച് നടക്കുന്ന അന്വേഷണം കഴിയുന്നതുവരെ ഗവര്‍ണര്‍ കാത്തിരിക്കണമായിരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.

നേരത്തേതന്നെ ഭൂമി പ്രശ്‌നത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെഡിയൂരപ്പയെ നീക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നുവെങ്കിലും കര്‍ണാടകയിലെ ഭൂരിപക്ഷമായ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയോടെ ഈ നീക്കങ്ങളെ അദ്ദേഹം അതിജീവിക്കുകയായിരുന്നു.

യെഡിയൂരപ്പയെ മാറ്റിയാല്‍ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി മുന്നോട്ടു പോകാന്‍ കഴിയുകയള്ളൂ എന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി യെഡിയൂരപ്പ നിയമവിധേയമായിട്ടാണെങ്കിലും മകന് ഭൂമി പതിച്ചു നല്‍കിയത് ധാര്‍മികമായി ശരിയായ നടപടിയല്ലെന്നാണ് ഗഡ്കരിയും പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെയും നിലപാടെന്ന് ബിജെപി കര്‍ണാടക വക്താവ് അയനൂര്‍ മഞ്ചുനാഥ് വ്യക്തമാക്കി. പാര്‍ട്ടി കേന്ദ്രനേതൃത്വവും സംസ്ഥാനകമ്മിറ്റിയും യെഡിയൂരപ്പയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് യെഡിയൂരപ്പ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+