യൂസേഴ്‌സ് ഫീ കുറയ്ക്കുമെന്ന് വയലാര്‍ രവി
തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ യൂസേഴ്‌സ് ഫീ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു.
വ്യോമയാന മന്ത്രിയായി ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം പ്രസ്‌ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.
കേരളത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications