താമരശേരി ചുരത്തില്‍ നിന്നും ബസ് മറിഞ്ഞു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തെയ്ക്കു പോകുകയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് എട്ടാം വളവിനു സമീപം അപകടത്തില്‍പ്പെട്ടത്.
ബസ്സില്‍ 40 ഓളം പേരുണ്ടായിരുന്നതായാണ് വിവരം. കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
താമരശ്ശേരിയില്‍ നിന്നും വൈത്തിരിയില്‍ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications