മാര്‍ട്ടിന്റെ നീക്കം നടക്കില്ല: വിഎസ്

മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നികുതി അടയ്ക്കാനുള്ള മാര്‍ട്ടിന്റെ നീക്കം കേരളത്തില്‍ അനുവദിക്കില്ല എന്നായിരുന്നു വിഎസിന്റെ മറുപടി.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകളെ കുറിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ ശനിയാഴ്ച വാണിജ്യവകുപ്പ് ഓഫീസില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിച്ചിരുന്നില്ല.












Click it and Unblock the Notifications