Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലൊളി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കില്ല ?

paloli
തിരുവനന്തപുരം: സിപിഎം കേന്ദ്രമ്മിറ്റി അംഗവും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ പാലൊളി മുഹമ്മദുകുട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.

പാര്‍ലമെന്ററി രംഗത്തുനിന്നു മാറിനില്‍ക്കാന്‍ അദ്ദേഹം പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് സൂചന. സംഘടനാ രംഗത്തും അദ്ദേഹം ഇനി പഴയതുപോലെ സജീവമായിരിക്കാനാണ് പാലൊളിയുടെ പദ്ധതി.

ആരോഗ്യപരമായ കാരണങ്ങളാണ് 80കാരനായ പാലൊളി ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും സൂചനയുണ്ട്. മാറിനില്‍ക്കാന്‍ കുറേക്കാലമായി പാര്‍ട്ടിയുടെ അനുമതിക്കു ശ്രമിക്കുന്ന പാലൊളി, പൊളിറ്റ്ബ്യൂറോ അംഗമാകാനുള്ള ക്ഷണം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിരാകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടിയേരിയെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ മത്സരരംഗത്ത് പാലൊളിയ്ക്ക് പകരം നിര്‍ത്താന്‍ പാര്‍ട്ടിയുടെ മുന്നില്‍ മറ്റു നേതാക്കളില്ല. എന്നാല്‍ മല്‍സരിക്കുന്നില്ല എന്ന നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ പാലൊളി തയ്യാറായിട്ടുമില്ല.

1996മുതല്‍ തുടര്‍ച്ചയായി പൊന്നാനിയില്‍ നിന്നു വിജയിക്കുന്നത് പാലൊളിയാണ്. 96ല്‍ വിജയിച്ച് ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായി. 2001ല്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി പ്രതിപക്ഷത്തായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഇടതുമുന്നണി കണ്‍വീനറാക്കി.

2006ല്‍ മൂന്നാമതും പൊന്നാനി പാലൊളിയെ തന്നെ തെരഞ്ഞെടുത്തു. വീണ്ടും തദ്ദേശ സ്വയംഭരണ മന്ത്രിയാവുകയും ചെയ്തു. 1967ല്‍ ആദ്യമായി പെരിന്തല്‍മണ്ണയില്‍ നിന്നു നിയമസഭയിലേയ്ക്ക് മല്‍സരിച്ചു വിജയിച്ച പാലൊളി മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞാണ് പിന്നീട് നിയമസഭയിലേയ്ക്കു മല്‍സരിച്ചത്.

പാര്‍ലമെന്ററി രംഗത്തോടുള്ള താല്പര്യക്കുറവുതന്നെയായിരുന്നു ഈ ഇടവേളയ്ക്കു കാരണം. എന്നാല്‍ 96ല്‍ അദ്ദേഹത്തെ നിര്‍ബന്ധമായും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച പാര്‍ട്ടി പൊന്നാനിയില്‍ മല്‍സരിപ്പിക്കുകയായിരുന്നു.

പിന്നീട് ആ സീറ്റ് നിലനിര്‍ത്താന്‍ അദ്ദേഹംതന്നെ മല്‍സരിക്കേണ്ടിവന്നു. 1951ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ പാലൊളി പലതവണ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി. കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+