വിവാദം നിരീശ്വരവാദികളുടെ ഗുഡാലോചന: തന്ത്രി
പത്തനംതിട്ട: മകരവിളക്ക് വിവാദം നിരീശ്വരവാദികളുടെ ഗൂഢാലോചനയാണെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരര് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള അവസരമായി ചിലര്‍ ഇത് ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആചാരങ്ങളെയും ആത്മീയതയേയും അവഹേളിക്കാനാണ് നീക്കം.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തണം. ഈ പറയുന്നത് ഉളളിലെ വേദനകൊണ്ടാണ്-അദ്ദേഹം പറഞ്ഞു.
പണ്ട് ആദിവാസികളാണ് പൊന്നമ്പലമേട്ടില്‍ ഈ ദീപാരാധന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാണ് നടത്തുന്നതെന്ന് അറിയില്ല. തന്ത്രികുടുംബത്തിന് ഈ ആരാധനയുമായി നേരിട്ട് ബന്ധമില്ല- അദ്ദേഹം പറഞ്ഞു.
ഇതിനിടെ പുല്ലുമേട് ദുരന്തത്തിലെ വീഴ്ച മറയ്ക്കാനാണ് മകരജ്യോതിയെക്കുറിച്ച് വിവാദമുയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു.












Click it and Unblock the Notifications