കൃഷ്ണയ്യരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ഗിരി
കൊച്ചി: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരായ പ്രശ്‌നത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന വി.ഗിരി.
ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്നയാളാണ് വി.ആര്‍.കൃഷ്ണയ്യര്‍. വ്യക്തിബന്ധമുള്ള തന്നെക്കുറിച്ച് എന്തുകൊണ്ടാണ് കൃഷ്ണയ്യര്‍ ഇങ്ങനെ പറയുന്നതെന്നറിയില്ല. പ്രധാനമന്ത്രിക്ക് കത്തയയ്ക്കാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ല- വി.ഗിരി പറഞ്ഞു.
ഈ പ്രശ്‌നത്തില്‍ അനാവശ്യമായി തന്നെ വലിച്ചിഴയ്ക്കരുതെന്നും കൃഷ്ണയ്യരുടെ നടപടിയില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണയ്യരെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ട് . അദ്ദേഹത്തെ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. നേരില്‍ കാണുമ്പോള്‍ കുടുംബകാര്യങ്ങളാണ് സംസാരിക്കുന്നത് .
കെ. ജി. ബാലകൃഷ്ണന്‍ പ്രശ്‌നം അദ്ദേവുമായി ചര്‍ച്ച ചെയ്തിട്ടില്ല. വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും അഴിമതി സംബന്ധിച്ചുള്ള ജസ്റ്റീസ് കൃഷ്ണയ്യരുടെ ആരോപണങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും വി. ഗിരി പറഞ്ഞു.












Click it and Unblock the Notifications