ജപ്പാനില്‍ കോഴികളെ കൊന്നൊടുക്കുന്നു
ടോക്കിയോ: പക്ഷിപ്പനി ഭീതിയെത്തുടര്‍ന്നു ജപ്പാന്‍ കോഴികളെ കൊന്നൊടുക്കുന്നു. ടോക്കിയോയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയുള്ള മിയാസിക്കയില്‍ 46 ഫാമുകളിലെ പതിനായിരം കോഴികളെയാണു കൊന്നത്.
കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച്ബി പക്ഷിപ്പനി വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു നടപടി. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണു ജപ്പാനില്‍ പക്ഷിപ്പനി കണ്ടെത്തുന്നത്. നവംബറിലാണു ജപ്പാനില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം കുളമ്പുരോഗത്തെ തുടര്‍ന്ന് 2,88,000 പന്നികളെയും പശുകളെയും മിയാസാക്കിയില്‍ കൊന്നൊടുക്കിയിരുന്നു.












Click it and Unblock the Notifications