കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ലുസ്‌കോണിയുടെ സുന്ദരിമാരെ ഒഴിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

റോം: ലൈംഗികാരോപണം നേരിടുന്ന ഇറ്റലിയുടെ പ്രസിഡന്റ് സില്‍വിയോ ബര്‍ലുസ്‌കോണി രഹസ്യമായി പാര്‍പ്പിച്ചിരുന്ന സുന്ദരിമാരെ ഒഴിപ്പിച്ചു.

ഒരു ആഡംബര ബംഗ്ലാവില്‍ ബര്‍ലുസ്‌കോണി ലൈംഗികാവശ്യങ്ങള്‍ക്കായി പാര്‍പ്പിച്ചിരുന്ന 14 സുന്ദരിമാരെയാണ് ഒഴിപ്പിച്ചത്. ഒരു പ്രമുഖ ഇറ്റാലിയന്‍ പത്രമായിരുന്നു ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

മിലാനിലെ ആഡംബരവസതിയിലായിരുന്നു സുന്ദരിമാര്‍ താമസിച്ചുപോന്നത്. ആഡംബരവസതിയിലെ സൗജന്യ താമസത്തിന് പകരം സെക്‌സ് എന്നതായിരുന്നു പ്രധാനമന്ത്രിയ്ക്ക് ഇവരുമായുള്ള കരാര്‍.

എന്നാല്‍ പത്രത്തിലൂടെ ഇക്കാര്യമറിഞ്ഞ പരിസരവാസികള്‍ സുന്ദരിമാര്‍ക്ക് സ്ഥലം വിടാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. ഒരു പ്രാദേശിക സംഘടനയും ഇക്കാര്യത്തില്‍ പരിസരവാസികളുടെ ഒപ്പം നിന്നു. എട്ടുദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകാനായിരുന്നു യുവതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്രദേശത്തിന്റെ പ്രശസ്തിക്ക് കോട്ടം തട്ടിക്കരുതെന്നും വീടൊഴിഞ്ഞ് പോകണമെന്നും കാണിച്ച് സംഘടനാ പ്രവര്‍ത്തകരാണ് യുവതികള്‍ക്ക് കത്ത് നല്‍കിയത്. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ബര്‍ലുസ്‌കോണി അന്വേഷണം നേരിടേണ്ടിവരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ താന്‍ പ്രധാനമന്ത്രിസ്ഥാനം രാജിവക്കില്ലെന്ന് ബര്‍ലുസ്‌കോണി വ്യക്തമാക്കിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടിയ്‌ക്കൊപ്പം ശയിച്ചുവെന്ന ആരോപണം 74കാരനാണ് പ്രധാനമന്ത്രി നിഷേധിച്ചിട്ടുണ്ട്.

English summary
Fourteen women who were regulars at Italian Prime Minister Silvio Berlusconi's infamous sex parties have been evicted from their homes.The women, who were given the apartments by the 74-year-old Prime Minister, were thrown out after the residents association complained they 'lowered the tone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X