Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെനിന്റെ ജഡം അടക്കം ചെയ്യാന്‍ ഓണ്‍ലൈന്‍ പോള്‍

ലെനിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ഹിതപരിശോധന

മോസ്‌കോ: റഷ്യന്‍ വിപ്ലവനേതാവ് പ്ലാദിമര്‍ ലെനിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ റഷ്യയിലെ സര്‍ക്കാര്‍ ഹിതപരിശോധന തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെയാണ് ഹിതപരിശോധന നടത്തുന്നത്.

ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങിയ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ പോളില്‍ 'വഌദിമര്‍ ലെനിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ' എന്ന ഒരു ചോദ്യം മാത്രമാണുള്ളത്.

ഇതേ വരെ നടന്ന പോളിങ്ങില്‍ 76 ശതമാനം പേരും ലെനിന്റെ മൃതദേഹം അടക്കം ചെയ്യണമെന്ന ഉത്തരമാണ് നല്‍കിയിരിക്കുന്നത്.

1924 ജനുവരി 21 ന് അന്തരിച്ച ലെനിന്റെ മൃതദേഹം എംബാം ചെയ്തശേഷം മോസ്‌കോയിലെ റെഡ് സ്‌ക്വയറിലാണ് സൂക്ഷിച്ചിരിക്കുന്നത്. സോവിയറ്റ് ഭരണകാലത്ത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പേര്‍ മൃതദേഹം സൂക്ഷിച്ച മുസോളിയം സന്ദര്‍ശിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ തന്നെ ലെനിന്റെ മൃതദേഹം ഇവിടെ നിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+