ഫേസ്‍ബുക്ക് : വിവാഹിതരേ സൂക്ഷിയ്ക്കൂ

ഇതുസംബന്ധിച്ച് ഏറ്റവും അവസാനം നടന്ന പഠനത്തിന്റെ റി്‌പ്പോര്‍ട്ടിലും മാറ്റങ്ങളില്ല. ഫേസ്‍ബുക്കില്‍ കുറിച്ചിടുന്ന കമന്റുകളും മറ്റും വിവാഹമോചനത്തിന്റെ എണ്ണം വര്‍ധിപ്പിക്കുകയാണെന്നാണഅ റിപ്പോര്‍ട്ട്.
പാശ്ചാത്യ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന മിക്ക വിവാഹമോചനങ്ങള്‍ക്കും പിന്നില്‍ ജനപ്രിയ സാമൂഹിക വെബ്‌സൈറ്റായ ഫേസ്‍ബുക്കിന്റെയോ ബെബൊയുടെയോ ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് അഭിഭാഷകരുടെ വാദം.
റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 30 വിവാഹമോചന കേസുകളാണ്. ഇതില്‍, എല്ലാത്തിലും ഫേസ്‍ബുക്കിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവത്രേ. അതേസമയം, ഒരു നിയമ സ്ഥാപനം കൈകാര്യം ചെയ്ത വിവാഹമോചന കേസുകളില്‍ അഞ്ചിലൊന്നിലും ഫേസ്‍ബുക്കായിരുന്നു വില്ലന്‍.
തങ്ങളുടെ ഇണകള്‍ ഫേസ്ബുക്കില്‍ നിയന്ത്രണമില്ലാത്ത സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും പങ്കാളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ് പലപ്പോഴും വിവാഹ ബന്ധം പ്രശ്‌നത്തിലാകാന്‍ കാരണമാവുന്നത്.
ഫേസ്‍ബുക്കില്‍ പങ്കാളികളെ പഴിക്കുന്നതും ആക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകള്‍ ഇടുന്നതും വിവാഹബന്ധത്തിന് ഉലച്ചില്‍ ഉണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദമ്പതികള്‍ പരസ്പരം ഫേസ്‍ബുക്ക് അക്കൗണ്ടിന്റെ പാസ് വേര്‍ഡുകള്‍ കണ്ടെത്തി രഹസ്യമായി അക്കൗണ്ടുകള്‍ പരിശോധിക്കുന്ന സംഭവങ്ങളും വിവാഹമോചനങ്ങളില്‍ കലാശിക്കുകയാണ്. അതുകൊണ്ടുതന്നെ നിയമവദഗ്ധര്‍ വിവാഹിതരോട് പറയുന്നത് വളരെ സൂക്ഷിച്ചുമാത്രമേ ഫേസ്‍ബുക്ക് ഉപയോഗിക്കാവൂ എന്നാണ്.












Click it and Unblock the Notifications