സച്ചിന്‍ കൊക്കക്കോളയുമായി കരാറൊപ്പിട്ടു

സച്ചിനുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കോക്ക് തയാറായിട്ടില്ല. എന്നാല്‍ 12 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തെ കരാറാണ് കൊക്കക്കോളയുമായി ഒപ്പിട്ടതെന്ന് സൂചനകളുണ്ട്.
കോക്കിന്റെ പ്രധാന എതിരാളികളായ പെപ്‌സി രണ്ട് വര്‍ഷം മുമ്പ് ബ്രാന്‍ഡ് അംബാസഡര്‍ പദവയില്‍ നിന്നു സച്ചിനെ ഒഴിവാക്കിയിരുന്നു. പത്ത് വര്‍ഷത്തോളം സച്ചിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയിരുന്ന പെപ്‌സി പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ തങ്ങളുടെ അംബാസിഡറാക്കിയത്.
തങ്ങളുടെ .യങിസ്ഥാന്‍ തീം പരസ്യത്തിന് സച്ചിന്റെ പ്രായക്കൂടുതല്‍ തടസ്സമാണെന്ന് പറഞ്ഞായിരുന്നു പെപ്‌സിയുടെ ഒഴിവാക്കല്‍. പ്രായക്കൂടുതലിന്റെ പേരു പറഞ്ഞു സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഷാരുഖ് ഖാന്‍ എന്നിവരെയും കമ്പനി ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണു കൊക്കക്കോള സച്ചിനെ സമീപിച്ചത്.
ധോണിയ്ക്ക് പുറമെ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ ഗൗതം ഗംഭീറിനെയും പെപ്‌സി തങ്ങളുടെ പരസ്യ ക്യാമ്പയിനില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ വരുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ സച്ചിനും ധോണിയും നയിക്കുന്ന പെപ്‌സി-കോള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications