ഏക്തായാത്രയുമായി ബിജെപി മുന്നോട്ട്
ശ്രീനഗര്‍: ഏക്താ യാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ ബിജെപി നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റലി, അനന്തകുമാര്‍ എന്നിവരെയാണ് തടഞ്ഞത്. നേതാക്കള്‍ വിമാനത്താവളത്തിലെ ടാര്‍ മാര്‍ക്കിലിരുന്ന പ്രതിഷേധിക്കുകയാണ്.
റിപ്പബ്ലിക് ദിനത്തില്‍ കാഷ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏക്താ യാത്ര നടത്തുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏക്താ മാര്‍ച്ചിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എന്തു തന്നെ ചെയ്താലും റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications