കല്‍മാഡിയെ പുറത്താക്കി
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സുരേഷ് കല്‍മാഡിയെ നീക്കി.. സമിതിയുടെ സെക്രട്ടറി ജനല്‍ സ്ഥാനത്തുനിന്ന് ലളിത് ഭാനോട്ടിനെയും നീക്കിയിട്ടുണ്ട്.
കേന്ദ്ര കായിക മന്ത്രി അജയ് മാക്കാനാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായ കല്‍മാഡിയെ നീക്കിയത്. ഗെയിംസ് അഴിമതിക്കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കല്‍മാഡിയെയും, അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ടിഎസ് ദര്‍ബാരിയെയും ചോദ്യം ചെയ്തിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നതിന് മുമ്പെ കല്‍മാഡിയെ നീക്കണമെന്ന് പ്രതിപക്ഷവും മറ്റും ശക്തമായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചതിന് പിന്നാലെയാണ് കായികമന്ത്രാലയത്തിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications