ഗവര്‍ണറെ നീക്കാന്‍ ബിജെപി രാഷ്ട്രപതിയെ കാണും

ഭൂമി കുംഭകോണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനിടെ, യെഡിയൂരപ്പ കേന്ദ്രനേതാക്കളുടെ പിന്തുണ തേടി ഞായറാഴ്ച വൈകിട്ട് ദില്ലിയില്‍ എത്തി.
ഭൂമി ഇടപാടില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ നടപടി അധാര്‍മികമാണെന്ന ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ട ദില്ലി യാത്ര.
എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള ഉന്നത ബിജെപി നേതാക്കളുമായി യെഡിയൂരപ്പ ചര്‍ച്ച നടത്തും. ആഭ്യന്തരമന്ത്രി പി ചിദംബരത്തെയും കാണുമെന്ന് യെഡിയൂരപ്പ വാര്‍ത്താലേഖകരോടു പറഞ്ഞു.
ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച യെഡിയൂരപ്പ ബിജെപി സര്‍ക്കാരിനെ പുറത്താക്കി കോഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് ആരോപിച്ചു.
അതിനിടെ, തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി യെഡിയൂരപ്പ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും.
ഉത്തരവു റദ്ദാക്കണമെന്നും താത്കാലിക സ്‌റ്റേ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിനു മുമ്പ് ഗവര്‍ണര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും നേരാംവണ്ണം അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ബിജെപി വാദിച്ചേക്കും.












Click it and Unblock the Notifications