Get Updates
Get notified of breaking news, exclusive insights, and must-see stories!

നീര റാഡിയ ടേപ്പ്: കേന്ദ്രത്തിന് നോട്ടീസ്

Supreme Court
ദില്ലി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.

വിവരാവകാശ നിയമം അനുസരിച്ച് പൊതുജനത്തിന് ടേപ്പിലെ സംഭാഷണങ്ങളെ കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റസ് ജിഎസ് സിംഘ് വി അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

ടെലികോം മന്ത്രിസ്ഥാനം രാജിവച്ച എ.രാജ, രത്തന്‍ ടാറ്റ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകള്‍ കനിമൊഴി എംപി, മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, വീര്‍ സാങ്വി തുടങ്ങിയവരുമായി നീര 2008 09ല്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ആദായനികുതി വകുപ്പു ചോര്‍ത്തിയിരുന്നു

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിക്കുന്ന പല തീരുമാനങ്ങളും ലോബീയിംഗിലൂടെ ചോര്‍ന്നുവെന്ന് എന്‍ജിഒ അസോസിയേഷന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+