കസ്റ്റഡി മരണം: സിബിഐക്ക് കോടതിയുടെ വിമര്‍ശനം

High Court
കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉന്നതതലത്തില്‍നിന്ന് സമ്മര്‍ദ്ദുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

അന്വേഷണത്തില്‍ ഇടപെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ സിബിഐ ഡയറക്ടറെ കോടതിയില്‍ വിളിച്ചുവരുത്തുമെന്നും കോടതി സൂചിപ്പിച്ചു.

സിബിഐ എസ്പിമാരായ ഷൈനി, തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള നന്ദകുമാര്‍ നായര്‍, ജോയിന്റ് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവര്‍ കേസില്‍ ഇടപെടരുതെന്നും ജസ്റ്റിസ് രാംകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ നിര്‍ദേശങ്ങളുണ്ടാകില്ലെന്നും കേസില്‍ ഇടപെട്ടാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി അന്ത്യശാസനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q