കണ്ണാടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
പാലക്കാട്: കണ്ണാടിയില്‍ സിപിഎം വിമതരുടെ സംഘടനയായ പൗരമുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. മന്ത്രി എ.കെ. ബാലനെ കരിങ്കൊടി കാണിച്ച പൗരമുന്നണി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.
രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൗരമുന്നണി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ജയകുമാര്‍, ബിനു എന്നിവര്‍ക്കാണു പരുക്ക്. ഇതേത്തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കണ്ണാടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതവും സ്തംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം മന്ത്രി എകെ ബാലനെ കരിങ്കൊടി കാണിച്ച പൗരമുന്നണിക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മാര്‍ച്ച് നടത്തുന്നതിനിടെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. കരിങ്കൊടി കാണിച്ച 15 പൗരമുന്നണി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications