കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടല്‍ പാര്‍ക്ക് ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: പാപ്പിനിശേരി കണ്ടല്‍പാര്‍ക്കിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

ഉത്തരവിനെതിരേ സിപിഎം നേതൃത്വത്തിലുള്ള പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു കോടതി വിധി. ചട്ടങ്ങള്‍ പാലിച്ചല്ല പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാതെയാണു പാര്‍ക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.

പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

തീരദേശനിയമങ്ങള്‍ ലംഘിച്ചതും പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം പാര്‍ക്കിനെതിരെ നടപടിയെടുത്തത്.

English summary
The High Court has today rejected an appeal filed by the CPM lead Eco tourism society and upheld the report of the Union environment ministry on the Kandal park at Pappinissery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X