2011ല്‍ 5 കമ്പനികള്‍ 2 ലക്ഷം പേരെ നിയമിക്കും
തിരുവനന്തപുരം: ഇന്ത്യയിലെ അഞ്ച് വിവര സാങ്കേതിക വിദ്യാ കമ്പനികള്‍ 2011 ല്‍ 1,80,000 പേരെ നിയമിയ്ക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
വിവര സാങ്കേതിക വിദ്യാ കമ്പനികളൊക്കെ തന്നെ സാന്പത്തിക മാന്ദ്യത്തിന് ശേഷമുള്ള വളര്‍ച്ചയുടെ പാതയിലാണ്. ഇതിന് സമാനമായ മികച്ച നിയമനം നേരത്തേ നടന്നത് 2007ലാണ്. സാമ്പത്തിക മാന്ദ്യം ഉണ്ടായതിനെ തുടര്‍ന്ന് മിയ്ക്ക കമ്പനികളും നിയമനം കുറച്ചിരുന്നു. പല കമ്പനികളും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.
2011 ല്‍ നിയമനം 2007 ലെ റെക്കോഡ് ഭേദിയ്ക്കുമെന്നാണ് ഇന്‍ഫോസിസിന്റെ കണക്ക് കൂട്ടല്‍. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പുറമേ ഐബിഎം, അസെഞ്ചര്‍, എച്ച്പി തുടങ്ങിയ ആഗോള കമ്പനികളും വന്‍ തോതില്‍ ഇന്ത്യയില്‍ നിയമനം നടത്തും.












Click it and Unblock the Notifications