കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രൊയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമാവും?

  • By Ajith Babu
Google Oneindia Malayalam News

Wipro
ദില്ലി: ഇന്ത്യയിലെ പ്രമുഖ വിവര സാങ്കേതിക വിദ്യാ കമ്പനികളില്‍ മൂന്നാമെന്ന സ്ഥാനം വിപ്രൊയ്ക്ക് വൈകാതെ നഷ്ടമാവുമെന്ന് നിരീക്ഷകര്‍ പറയുന്നു. മൂന്നാംസ്ഥാനത്തേയ്ക്ക് കയറാന്‍ തയാറായി നില്‍ക്കുന്നത് കൊഗ്നിസന്റ് എന്ന കമ്പനിയാണ്.

കഴിഞ്ഞ ചില പാദങ്ങളിലായി കൊഗ്നിസന്റിന്റെ ലാഭത്തില്‍ വന്‍ ഉയര്‍ച്ചയാണ് ഉണ്ടായത്. കമ്പനിയുടെ പൊതുവേയുള്ള പ്രവര്‍ത്തനങ്ങളിലും മികവ് കാണുന്നുണ്ടെന്ന് വിപണി വിദഗ്ദര്‍ പറയുന്നു. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് കൊഗ്നിസന്റ്.

ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് ആണ്. രണ്ടാം സ്ഥാനം ഇന്‍ഫോസിസിനാണ്. വിപ്രൊയുടെ പ്രവര്‍ത്തനങ്ങളില്‍ ലാഭത്തിലും പ്രതീക്ഷിച്ച ഉയര്‍ച്ച കാണുന്നില്ല. നിരീക്ഷകരുടെ കണക്ക്കൂട്ടലുകള്‍ക്ക് താഴെയാണ് വിപ്രൊയുടെ ലാഭം.

കൊഗ്നിസന്റിന് ലോകത്തെമ്പാടുമായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. ഇതില്‍ 75,000 -‍ാളം പേര്‍ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. തൊഴില്‍ ദായകര്‍ എന്ന നിലയിലും കൊഗ്നിസന്റ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രൊ എന്നീ കമ്പനികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

English summary
US-listed IT firm Cognizant is all set to move up in the tally of top three after TCS and Infosys, given its better-than-expected financial performance in the last few quarters, say market analysts. Nasdaq-listed Cognizant has been steadily closing in on the gap between itself and the larger Indian IT players and may replace Wipro at the third spot if it meets its revenue guidance of 38 per cent during 2010, they said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X