അസി. ജില്ലാ കലക്ടറെ ഡീസല്‍ മാഫിയ ചുട്ടുകൊന്നു
മുംബൈ: കരിഞ്ചന്ത വില്‍പനക്കാരെ പിടിയ്ക്കാനെത്തിയ അഡീഷണല്‍ ജില്ലാ കലക്ടറെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാന്‍മദിലാണ് സംഭവം.
മാന്‍മദിലെ റോഡരുകിലുള്ള ധാബ (ഭക്ഷണശാല) യില്‍ ഡീസല്‍ കരിഞ്ചന്തയില്‍ വില്‍പന നടക്കുന്നതറിഞ്ഞെത്തിയ എ.ഡി.എം യശ്വന്ത് സോനവാനാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. നാസിക്കില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് മാന്‍മദിലെ പുനിവാഡി ബസ്‌റ്റോപ്പിനടുത്ത് വെച്ചായിരുന്നു സംഭവം
മണ്ണെണ്ണയും എണ്ണയും കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെ നിരന്തരം നടപടികള്‍ സ്വീകരിച്ചിരുന്ന യശ്വന്ത് മാഫിയയുടെ നോട്ടപ്പുള്ളിയായിരുന്നു. റെയ്ഡിനെത്തിയ യശ്വന്തിനൊപ്പം െ്രെഡവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്.
ഡീസല്‍ റെയ്ഡിനിടെ മാഫിയ അംഗങ്ങളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് എഡിജിപി കെപി രഹുവംശി അറിയിച്ചു. അതേ സമയം വഴിയരികില്‍ ഇന്ധനത്തില്‍ മായം കലര്‍ത്തുന്നത് കണ്ടതിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനൊടുവിലാണ് കൊലപാതകത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications