4 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ച നിലയില്‍
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നാലുകോടിയോളം രൂപ നിറച്ച ചാക്കുകെട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
ബെല്ലിരായിലെ അലിപുര ഗ്രാമത്തിലെ ഒരു കനാലിലാണ് മൂന്നു ചാക്കുകളിലായി കത്തിയ നോട്ടുകള്‍ കണ്ടെത്തിയത്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണു കത്തിനശിച്ചവയില്‍ അധികവും.
ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചാക്കുകള്‍ പരിശോധനയ്ക്കായി കൊണ്ടു പോയി.
മൂന്ന് ചാക്കുകള്‍ കനാലില്‍ ഒഴുക്കിക്കളഞ്ഞതായും നാട്ടുകാര്‍ പറയുന്നുണ്ട്. ഇതേപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
യഥാര്‍ഥനോട്ടുകളാണു ചാക്കിനുള്ളിലുണ്ടായിരുന്നതെന്ന് പരിശോധന നടത്തിയ ബാങ്ക് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications