എസ്‌ഐക്ക് മുന്നില്‍ പിതാവ് മകളുടെ കഴുത്തറുത്തു
ചെന്നൈ: ചെന്നൈയിലെ റെഡ്ഹില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍.
അന്യമതത്തില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം ചെയ്തതിന് റെഡ്ഹില്‍സ് ഭജനകോവില്‍ തെരുവിലെ എല്ലൈയമ്മന്‍പ്പേട്ടയിലെ എഴുമലൈയാണ് (47) മകള്‍ കലൈവാണിയെ (19) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കലൈവാണിയെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവരി 21നു കലൈവാണിയെ വീട്ടില്‍നിന്ന് കാണാതായതായെന്ന് എഴുമലൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തില്‍ കലൈവാണി വില്ലിവാക്കം മണ്ണടി തെരുവിലെ ജോഷ്വയെ (25) എഗ്‌മോര്‍ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം ചെയ്തതായി റെഡ്ഹില്‍ പൊലീസ് കണ്ടെത്തി.
വിവാഹത്തില്‍ എതിര്‍പ്പില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി റെഡ്ഹില്‍സ് പോലീസ്‌സ്‌റ്റേഷനിലേക്ക് വരണമെന്നും ഏഴുമലൈ, ജോഷ്വയെ അറിയിച്ചു. തുടര്‍ന്ന് ജോഷ്വയും കലൈവാണിയും ബന്ധുക്കളും റെഡ്ഹില്‍സ് പോലീസ്‌സ്‌റ്റേഷനില്‍ എത്തി. പോലീസുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, എഴുമലൈ കത്തികൊണ്ട് കലൈവാണിയുടെ കഴുത്തറുക്കുകയായിരുന്നു.
കുഴഞ്ഞുവീണ കലൈവാണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എഴുമൈലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോഷ്വയുടെ ബന്ധുക്കള്‍ റെഡ്ഹില്‍ റോഡ് ഉപരോധം നടത്തുകയും ചെയ്തു.












Click it and Unblock the Notifications