Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം: സര്‍ക്കാരിന് ഒന്നും ഒളിയ്ക്കാനില്ല

Pranab Mukherjee
ദില്ലി: വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടേതായി (462ബില്യണ്‍ ഡോളര്‍) 21 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നാണ് ഏകദേശ ധാരണയെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. ഇതേക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ധനമന്ത്രി പറഞ്ഞു.

വിദേശത്തു കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ല. സര്‍ക്കാരിനു ലഭിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്. ഇതു പ്രസിദ്ധീകരിക്കുന്നത് രാജ്യാന്തര കരാറുകള്‍ക്ക് വിരുദ്ധമാകും. ഇതു ഭാവിയില്‍ ഇത്തരം രേഖകള്‍ ലഭിക്കുന്നതിനു തടസമാകും. നിരവധി രാജ്യങ്ങളുമായി ശത്രുതയ്ക്കു കാരണമാവുകയും ചെയ്യുമെന്നും പ്രണബ് പറഞ്ഞു.

കള്ളപ്പണ നിക്ഷേപം തടയാന്‍ അഞ്ചിന കര്‍മ പരിപാടികള്‍ രൂപീകരിക്കുമെന്നും പ്രണബ് അറിയിച്ചു. പ്രത്യേക നിയമ നിര്‍മ്മാണം അടക്കമുള്ളതായിരിക്കും കര്‍മ്മ പദ്ധതി. ഇതുസംബന്ധിച്ച് 13 രാജ്യങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയായി. 23 രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ്. 65 രാജ്യങ്ങളുമായി കരാറിലേര്‍പ്പെടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+