മതപരിവര്‍ത്തനം: പരാമര്‍ശം കോടതി തിരുത്തി
ദില്ലി: ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സ് കേസില്‍ ഒറീസ്സ ഹൈക്കോടതി വിധി ശരിവയ്ക്കവെ മതപരിവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം സുപ്രീം കോടതി സ്വമേധയാ നീക്കി.
നിര്‍ബന്ധിതമായ മതപരിവര്‍ത്തനം ശരിയായ നടപടിയല്ല, അതേസമയം മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും കൊല്ലാന്‍ അധികാരമില്ല. ബലം പ്രയോഗിച്ചോ, പ്രകോപിപ്പിച്ചോ, തെറ്റിദ്ധരിപ്പിച്ചോ ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്തുന്നതു ശരിയല്ലെന്നുമായിരുന്നു എന്നായിരുന്നു കോടതി നിരീക്ഷണം. ഇതിനെതിരെ ക്രിസ്ത്യന്‍ മതസംഘടനകളും മറ്റും വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മതപരിവര്‍ത്തനം ബലം പ്രയോഗിച്ചാണെന്നൊരു വ്യാഖ്യാനത്തിന് ഇത് ഇടവരുത്തുമെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
മറ്റൊരാളുടെ വിശ്വാസത്തില്‍ കൈകടത്തുന്നത് നീതികരിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. ജസ്റ്റിസ് പി സദാശിവം, ബിഎസ് ചൗഹാന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റേതാണ് നടപടി.
സ്റ്റെയിന്‍സിനെയും ണ്ടു കുട്ടികളെയും തീവച്ചുകൊന്ന കേസില്‍ പ്രതിയായ ദാരാസിംഗിന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ച ഒറീസ്സ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിവാദ നിരീക്ഷണം നടത്തിയത്.
നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് 1999 ജനുവരി 22നാണ് ഗ്രഹാം സ്റ്റെയ്നെയും കുട്ടികളായ ഫിലിപ്പ് (10) തിമോത്തി (6) എന്നിവരെയും ദാരാസിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ജീപ്പിലിട്ട് ചുട്ടുകൊന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications