കേബിള്‍ ടിവി കട്ട് ചെയ്തു: വിദ്യാര്‍ഥി ജീവനൊടുക്കി
കായംകുളം: വീട്ടുകാര്‍ കേബിള്‍ ടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിപ്പോയ വിദ്യാര്‍ഥി കടലില്‍ച്ചാടി ജീവനൊടുക്കി. കായംകുളം ഐക്യ ജംഗ്ഷന്‍ എസ്എസ് ലാന്‍ഡില്‍ ഷാജിയുടെ മകന്‍ ഫര്‍ഹാന്‍ (15)ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞദിവസം ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കുന്ന ദിവസമാണ് കേബിള്‍ ടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ചത്. പഠനം മോശമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുകാര്‍ കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചത്.
ഇതിനേത്തുടര്‍ന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടറങ്ങിയ ഫര്‍ഹാന്‍ ആറാട്ടുപുഴ വലിയഴീക്കല്‍ കടലില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. കൃഷ്ണപുരം എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.












Click it and Unblock the Notifications