3 കോടി മുതലുള്ള പാലത്തിന് ടോള്‍
തിരുവനന്തപുരം: പാലങ്ങളുടെ ടോള്‍ പിരിവിനു പുതിയ മാനദണ്ഡം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോള്‍ പിരിവിന് പുതിയ മാനദണ്ഡം നിശ്ചയിക്കുന്നതിനായി സംസ്ഥാനത്തെ റോഡ് ആക്ടും റോഡ് റിവ്യൂ റൂള്‍സും ഭേദഗതി ചെയ്യും.
ഇതനുസരിച്ചു മൂന്നു കോടിയില്‍ അധികം നിര്‍മാണ ചെലവ് വരുന്ന പാലങ്ങള്‍ക്കു മാത്രമായിരിക്കും ഇനി മുതല്‍ ടോള്‍ പിരിവ്. 10 കോടി രൂപ വരെ നിര്‍മാണച്ചെലവു വന്നാല്‍ 15 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കും. നിര്‍മാണ ചെലവ് അതിലും ഉയര്‍ന്നാണ് 20 വര്‍ഷം വരെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.
പുല്ലുമേട് ദുരന്തം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനു സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ 15 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. സംസ്ഥാനത്തു പത്തു പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. സ്‌കൂളുകളില്‍ മലയാള പഠനം കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications