കടന്നപ്പള്ളിയെ പുറത്താക്കിയെന്ന് വിമതര്‍
തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഏറ്റവും ചെറിയ പാര്‍ട്ടിയായകോണ്‍ഗ്രസ് എസ് പിളര്‍ന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ദേവസ്വം മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
കടന്നപ്പള്ളിയെ പുറത്താക്കിയത് സംബന്ധിച്ച കത്ത് എല്‍ഡിഎഫിനു നല്‍കുമെന്നും വിമതവിഭാഗം അറിയിച്ചു. എന്നാല്‍ പുറത്താക്കപ്പെട്ട പ്രദീപ്കുമാറിന് തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്ന് കടന്നപ്പള്ളി പ്രതികരിച്ചു.
പിഎസ്‌സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര കലഹമാണു പാര്‍ട്ടിയെ പിളര്‍പ്പിലെത്തിച്ചത്.
തിരുവനന്തപുരത്തു ചേര്‍ന്ന യോഗം പ്രമേയത്തിലൂടെയാണു പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണു കടന്നപ്പള്ളിയുടെ പേരിലുള്ള കുറ്റം. ഒരാഴ്ചയായി പ്രദീപ് കുമാര്‍ വിഭാഗം ജില്ലകളില്‍ പര്യടനം നടത്തി നിലപാടു വിശദീകരിച്ചിരുന്നു.
അതിനിടെ കടന്നപ്പള്ളി വിഭാഗത്തിന്റെ യോഗം കൊച്ചിയില്‍ നടന്നു. പ്രദീപ് കുമാറിനെതിരെയുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications