Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജി റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍

Medicos on indefinite strike in Kerala
തിരുവനന്തപുരം: അപര്യാപ്തമായ സ്റ്റൈപ്പന്റ്, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഫീസ് വര്‍ധന, താമസ സൗകര്യം എന്നീ പ്രശ്‌നങ്ങളില്‍ പഹിരാഹരം കാണണമെന്നാവശ്യപ്പെട്ട് പിജി. റസിഡന്റ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിച്ചു.

അഞ്ച് മെഡിക്കല്‍ കോളേജുകളിലെ ആയിരത്തിയെണ്ണൂറ് റസിഡന്റ് ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്.

മെഡിസിന്‍ പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളെജുകളിലെ ഹൗസ് സര്‍ജന്മാരും സമരം തുടങ്ങിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി. പിജി വിദ്യാര്‍ഥികള്‍ ജോലിചെയ്യുന്ന കാഷ്വാലിറ്റി, ലേബര്‍ റൂം, വാര്‍ഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയാണു പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്.

ഓരോ വാര്‍ഡുകളിലും ഒരു സര്‍വീസ് പിജിക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും രോഗികളുടെ ദുരിതത്തിന് പരിഹാരമാവില്ല.

ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ മെഡിക്കല്‍കോളെജ് ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയ ഉന്നത അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. ലഭ്യമായ എല്ലാ സീനിയര്‍ ഡോക്റ്റര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണു യോഗതീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+