മാധ്യമ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിയ്ക്കുന്നു

ഇത്തരം സംഘങ്ങള്‍ ബോധ പൂര്‍വം സാമ്രാജ്യത്വ അജന്‍ഡയും നിക്ഷിപ്ത താത്പര്യങ്ങളുമാണ് സംരക്ഷിക്കുന്നത്. പാര്‍ലമെന്റ്, ജുഡീഷ്യറി, മാധ്യമം എന്നീ മേഖലകളെ സ്വാധീനിച്ചു തെറ്റായ വഴിക്കു നടത്താനാണു സാമ്രാജ്യത്വം ശ്രമിക്കുന്നത്.
ഭരണ കൂടത്തിന് അനിഷ്ടമായി പ്രവര്‍ത്തിക്കാത്ത ജുഡീഷ്യറിയെ ആണു കേന്ദ്രസര്‍ക്കാര്‍ ആഗ്രഹി ക്കുന്നത്. കോടതിയുടെ കടുത്ത പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യയിലെ ഒരേയൊരു പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടി ക്കുന്ന യുപിഎ സര്‍ക്കാരിന് ഓശാന പാടുന്ന ജുഡീഷ്യറിയെ ആണു കോണ്‍ഗ്രസ് ആഗ്രഹി ക്കുന്നത്.
യുഡിഎഫ്. ഇപ്പോള്‍ നടത്തുന്നത് അങ്കലാപ്പിന്റെ പ്രകടനങ്ങളാണ്. അഞ്ചുവര്‍ഷം ഭരിച്ചവര്‍തന്നെ അടുത്ത അഞ്ചുവര്‍ഷവും തുടരും. ശതകോടീശ്വരന്‍മാരെ കൂടുതല്‍ സൃഷ്ടിച്ചുഎന്നതാണ് യുപിഎ സര്‍ക്കാറിന്റെ ഏകനേട്ടം. ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്‍മാരുടെ കൂടാരമായി മാറിയിരിക്കുന്നു. പിണറായി പറഞ്ഞു.












Click it and Unblock the Notifications