Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂസായി വിമാനം പറപ്പിക്കാനെത്തിയ പൈലറ്റിന് തടവ്

Drunk pilot jailed for forgetting where he was flying
ലണ്ടന്‍: മദ്യപിച്ച് പൂസായി വിമനം പറത്താനെത്തിയ അമേരിക്കന്‍ പൈലറ്റിനു ബ്രിട്ടനില്‍ ആറുമാസം തടവ്.

മദ്യപിച്ച് വെളിവില്ലാത്തതിനാല്‍ എങ്ങോട്ടാണു വിമാനം പറത്തേണ്ടതെന്നു പോലും ഇയാള്‍ മറന്നുപോയിരുന്നു. വിമാനം പറത്തി 20 വര്‍ഷം പരിചയമുള്ള ജോര്‍ജ് ലാ പെര്‍ലേ(49)യെന്ന പൈലറ്റാണ് ശിക്ഷിക്കപ്പെട്ടത്.

കഴിഞ്ഞ നവംബര്‍ ഒന്നിനു ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണു സംഭവം. 241 യാത്രക്കാരുമായി ഡെല്‍റ്റ ഏയര്‍ലൈന്‍സ് വിമാനം ഡെട്രോയിറ്റിലേക്കു പറത്തേണ്ട ജോര്‍ജ് ന്യൂയോര്‍ക്കിലേക്കെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇയാളെ പിടികൂടി വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് കാര്യം വെളിപ്പെട്ടത്.

അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യമായിരുന്നു ജോര്‍ജിന്റെ രക്തത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.

അതീവ അപകടകരമെന്നായിരുന്നു ജോര്‍ജ്ജിന് തടവ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+