കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ: 13 വര്‍ഷത്തെ നിരോധനം യുഎസ് നീക്കി

  • By Ajith Babu
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസ് നിരോധിതപ്പട്ടികയില്‍ നിന്ന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) എന്നിവയടക്കം ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങളെ ഭാഗികമായി ഒഴിവാക്കി. 13 വര്‍ഷം മുന്പ് ഏര്‍പ്പെടുത്തിയ നിരോധനമാണ് അമേരിക്ക നീക്കിയിക്കുന്നത്.

ഈ സ്ഥാപനങ്ങളുമായുള്ള വ്യാപാരത്തിന്് പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്ന നിയമമാണ് നീക്കിയത്. ഉടന്‍ തന്നെ നിയന്ത്രണം പൂര്‍ണ്ണമായും നീക്കുമെന്ന്് യുഎസ് വ്യാപാര സെക്രട്ടറി ഗാരി ലോക്ക് അറിയിച്ചു.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ നല്‍കിയ ഉറപ്പു പാലിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യാ-യുഎസ് ബന്ധത്തിലെ നിര്‍ണായക ചുവടുവെപ്പാണിതെന്നും ഉയര്‍ന്ന സാങ്കേതിക വിദ്യാ കൈമാറ്റത്തിനും സഹകരണത്തിനും ഇത് വഴിതെളിക്കുമെന്നും ഗാരി ലോക്ക് പറഞ്ഞു.

1998 മെയില്‍ ഇന്ത്യ ആണവായുധപരീക്ഷണം നടത്തിയതിനെത്തുടര്‍ന്നാണ് അമേരിക്ക ഈ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

English summary
After a long 13 years of ban, United States of America removed the shackles which bound Indian space research centres like ISRO, DRDO and defense-related companies so far from international trading.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X