Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ അപമാനിച്ചു; ഫേസ്ബുക്കിനെതിരെ കേസ്

FIR Against Facebook for Anti-Gandhi Group
ലഖ്‌നൊ: മഹാത്മാഗാന്ധിയെ അപമാനിയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് സോഷ്യല്‍നെറ്റ് വര്‍ക്കായ ഫേസ്ബുക്കിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഐ ഹേറ്റ് ഗാന്ധി ( ഞാന്‍ ഗാന്ധിയെ വെറുക്കുന്നു) എന്ന പേരില്‍ ഗ്രൂപ്പ് സൃഷ്ടിയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചുവെന്നാണ് ഫേസ്ബുക്കിനെതിരെയുള്ള കുറ്റം.

രാഷ്ട്രപിതാവായ ഗാന്ധിയെ അപമാനിയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഈ കമ്മ്യൂണിറ്റിയില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറാണ് ഫേസ്ബുക്കിനും ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും എതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പായി ഗ്രൂപ്പ് അംഗങ്ങളെ ബോധവത്ക്കരിയ്ക്കാന്‍ ശ്രമിച്ച താക്കൂറിന് തെറിവിളിയാണ് കിട്ടിയത്. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്നാണ് ലഖ്‌നൌവിലെ ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ താക്കൂര്‍ പരാതിയുമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+