രാജ്യം റിപ്പബ്ളിക് ദിനാഘോഷത്തില്‍

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആര്‍.എസ് ഗവായി പൊലീസ് സേനകളുടെ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിയ്ക്കണമെന്ന് ഗവര്‍ണര്‍ ആര്‍എസ് ഗവായ് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആഹ്വാനം ചെയ്തു.
ദില്ലിയില്‍ രാവിലെ 9.30ന് സായുധസേനാ മേധാവികള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ മരിച്ച സേനാനികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവരും ആദരാജ്ഞലികള്‍ അര്‍പ്പിക്കും.
9.55 ന് പരേഡിന് തുടക്കമാകും. റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായി എത്തുന്ന ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ഡോ. ഹാജി യുദോയൊനൊയും രാഷ്ട്രപതി പ്രതിഭാ പാട്ടീലും സൈനികരുടെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് കാബൂളില്‍ വീരമൃത്യുവരിച്ച മേജര്‍ ലൈശ്രാം സിങ്ങിന് മരണാനന്തര ബഹുമതിയായി അശോകചക്രയും മറ്റ് സൈനിക സിവിലിയന്‍ അവാര്‍ഡുകളും വിതരണം ചെയ്യും.












Click it and Unblock the Notifications