മുംബൈ: റിപ്പബ്‌ളിക് ദിനാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ 'നവി മുംബൈയെ 'നവി ബോംബെ എന്ന് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. സംസ്ഥാനത്തെ പ്രഥമ പൗരനില്‍ നിന്നും ഇത്തരം പിഴവ് അംഗീകരിയ്ക്കാനാവില്ലെന്ന് മുന്‍ ലോക്‌സഭ സ്പീക്കറും ശിവസേന നേതാവുമായ മനോഹര്‍ ജോഷി പറഞ്ഞു.
നിര്‍ദിഷ്ട നവിമുംബൈ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് സംസാരിക്കവേയാണ് നവി ബോംബെ എന്ന പ്രയോഗം ശങ്കരനാരായണന്‍ നടത്തിയത്.
ഗവര്‍ണറുടെ പ്രസംഗം എഴുതി നല്‍കിയ ആള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിവസേന നേതാവായ ദിവാകര്‍ റാവ്‌തെ ആവശ്യപ്പെട്ടു.
Shiv Sena on Wednesday took exception to the Maharashtra governor K Sankaranarayanan referring to the neighbouring Navi Mumbai area as " Navi Bombay" during his Republic Day address in Mumbai.