ബിജെപിക്ക് ഒമറിന്റെ ക്ഷണം

അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയുമാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഏക്തായാത്രയുടെ ഭാഗമായി അറസ്റ്റിലായ എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരെയും വിട്ടയക്കാനും ഉമര്‍ അബ്ദുല്ല പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന അതിര്‍ത്തിയായ ലേഖന്‍പൂരില്‍ വെച്ചാണ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച നേതാക്കളടക്കമുള്ളവരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിയാ ബിജെപി നേതാക്കളെ ചൊവ്വാഴ്ച വൈകിട്ടു കത്വ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയെങ്കിലും ലാല്‍ ചൗക്കില്‍ ദേശീയ പതാകയുയര്‍ത്താന്‍ ബുധനാഴ്ച വീണ്ടും ശ്രമിക്കുമെന്നു ബിജെപി വ്യക്തമാക്കിയിരുന്നു.
വിഘടനവാദികള്‍ക്കു മാനസികമായി കീഴടങ്ങിയതിലൂടെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ ചരിത്രപരമായ തെറ്റാണു ചെയ്തതെന്ന് സുഷമയും ജയ്റ്റ്‌ലിയും ആരോപിച്ചു. ദേശീയ പതാക കത്തിക്കുന്നവരെ സംരക്ഷിക്കുകയും ഉയര്‍ത്താന്‍ ശ്രമിക്കുന്നവരെ തടയുകയുമാണു ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ചെയ്യുന്നത്. സമാധാനപരമായി മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞതെന്നും സുഷമ ആരോപിച്ചിരുന്നു.












Click it and Unblock the Notifications