താരതമ്യ സംസ്‌കാര പഠനസമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ താരതമ്യ സംസ്‌കാരപഠന കോണ്‍ഫറന്‍സ് ജനവരി 27 മുതല്‍ 29 വരെ തിരുവനന്തപുരത്ത് നടക്കും. കേരള സര്‍വകലാശാലയുടെ കീഴിലുള്ള താരതമ്യ പഠന കേന്ദ്രമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
താരതമ്യ സംസ്‌കാരപഠനം ഒരു നവ കോളോണിയല്‍ വിചാരമാതൃകയിലേക്ക്- എന്നതാണ് സമ്മേളന വിഷയം. 'സംസ്‌കാരവും സാഹിത്യവും സംസ്‌ക്കാരവും ഭാഷയും, ഭാഷയും വ്യക്തിത്വവും, ലൈംഗികതയും ഭിന്ന സംസ്‌കാര പ്രതിനിധാനങ്ങളും' തുടങ്ങിയ വിഷയങ്ങളും സമ്മേളത്തിലെ പ്രധാന വിഷയങ്ങളാണ്. പ്രശസ്ത നിരൂപകനായ ഹരീഷ് ത്രിവേദി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ജിജെവി പ്രസാദ് തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും നൂറോളം വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രീകാര്യത്തെ മരിയറാണി കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 'ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കംപാരറ്റീവ് ലിറ്റരേച്ചര്‍, യൂണിവേഴ്‌സിറ്റ് ഓഫ് കേരള', തിരുവനന്തപുരം-695034 വിലാസത്തില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications