ഡോക്ടര്‍ സമരം; രോഗികള്‍ ദുരിതത്തില്‍

ചൊവ്വാഴ്ചയാണ് പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങിയതെങ്കിലും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുണ്ടായിരുന്നതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യമായി തടസപ്പെട്ടിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഒപി ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളുടെയും നിലച്ചു.
പിജി വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 36,000ത്തില്‍ നിന്ന് 46,000 രൂപയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും സ്‌റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. വ്യാഴാഴ്ച മുതല്‍ ഹൗസ് സര്‍ജന്‍മാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയില്‍ പിജി അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഗൗരവമായെടുത്തില്ലെന്ന് പരാതിയുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിയും തയാറായിട്ടില്ല.












Click it and Unblock the Notifications