ശശീന്ദ്രന്റെ മരണം: അന്വേഷിക്കുമെന്ന് എളമരം
കോഴിക്കോട്: പാലക്കാട് മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രനും രണ്ടു മക്കളും ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ വ്യവസായിയായ വി.എം രാധാകൃഷ്ണന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദ്രന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ശശീന്ദ്രനെയും രണ്ട്് മക്കളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു. കമ്പനിയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്തിരുന്ന ശശീന്ദ്രന്‍ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായിരുന്നതായി ഭാര്യ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് ഇദ്ദേഹം ജോലിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു












Click it and Unblock the Notifications