ലോകത്തേറ്റവും വലിയ നഗരം ചൈനയില്‍

രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള നദീതടത്തില്‍പ്പെടുന്ന നഗരങ്ങളെ ഒന്നിപ്പിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായി ബ്രിട്ടനിലെ ലണ്ടന്‍ നഗരത്തേക്കാള്‍ 26 മടങ്ങ് വലിപ്പമുണ്ടാവും. മെഗാ നഗരത്തില്‍ 4.2 കോടി ജനങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരള സംസ്ഥാനത്ത് 3.18 കോടി മാത്രമാണ് ജനസംഖ്യയെന്നറിയുമ്പോള്‍ നഗരത്തിന്റെ വലിപ്പം വ്യക്തമാവും.
അടുത്തിടെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിച്ച ഗ്വാങ്ഷൂ, ഷെന്‍ഷെന്‍ പ്രവിശ്യകളില്‍പ്പെടുന്ന ഫോഷന്‍, ഡോംഗ്വാന്‍, ഷോംഗ്്ഷാന്‍, ഷുഹായ്, ജിയാങ്‌മെന്‍, ഹുയിഷു, ഷാവോക്വിംഗ്്് എന്നീ അറിയപ്പെടുന്ന ഏഴു പട്ടണങ്ങളും ലയിക്കുന്നതില്‍പ്പെടുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്ന് ഇവിടെയാണ്.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലയിപ്പിക്കുന്ന നഗരങ്ങളിലെ ഗതാഗതം, ഊര്‍ജം, വെള്ളം, വാര്‍ത്താവിനിമയം എന്നീ അടിസ്ഥാനസൗകര്യങ്ങളെ ഒന്നിപ്പിക്കാനാണ് പദ്ധതി.
ഇതുകൂടാതെ സമീപ നഗരമായ ഹോങ്കോംഗുമായി ബന്ധപ്പെടുത്തി എക്‌സ്പ്രസ് റെയില്‍വേയും സ്ഥാപിക്കുമെന്ന് ഗുവാംഗ് ഡോംഗ്് റൂറല്‍ ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് ഇന്‍സ്റ്റിറ്റിയട്ടിലെ മുഖ്യ പ്ലാനര്‍ മാ സിയാംഗ് മിംഗ് പറയുന്നു.
നഗരങ്ങള്‍ ഒന്നിക്കുമ്പോള്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു എല്ലാ സൗകര്യങ്ങളും പരസ്പരം സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയും. നഗരങ്ങള്‍ ലയിക്കുന്നതു മൂലം കൂടുതല്‍ വ്യവസായം, തൊഴിലവസരം, പൊതുസേവനങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കപ്പെടും. കൂടുതലായി 3100 മൈല്‍ നീളംവരുന്ന 29 റെയില്‍പാതകളിലൂടെ ഒരു മണിക്കൂറിനുള്ളില്‍ ഏതുനഗരത്തിലുമെത്താന്‍ ്കഴിയും.
ജനങ്ങളുടെ ഫോണ്‍ബില്ലില്‍ 85 ശതമാനം കുറവു വരുന്നതു കൂടാതെ ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുടെ നിലവാരം മെച്ചപ്പെടും. റെയില്‍ ടിക്കറ്റുകളില്‍ വന്‍ കുറവ് വരും. പെട്രോള്‍, വൈദ്യുതി എന്നിവയുടെ വിലകളെല്ലാം ഏകീകരിയ്ക്കപ്പെടും. പേള്‍ നദീതടത്തില്‍ രൂക്ഷമായ മലിനീകരണം കുറയ്ക്കാന്‍ കഴിയും മെഗാ നഗരം കൊണ്ട് ചൈന ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ ഇവയൊക്കെയാണ്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ ചൈനയില്‍ ഓരോ വര്‍ഷവും പുതുതായി 20 ഓളം നഗരങ്ങളാണ് നിര്‍മിയ്ക്കപ്പെടുന്നത്.












Click it and Unblock the Notifications