പെണ്‍വാണിഭം: 2 മലയാളികള്‍ക്ക് മസ്ക്കറ്റില്‍ തടവ്
മസ്ക്കറ്റ്: പെണ്‍വാണിഭത്തിനായി വ്യാജപാസ്പോര്‍ട്ടില്‍ ഇന്ത്യയില്‍നിന്ന് പെണ്‍കുട്ടികളെ ഒമാനിലേക്ക് കടത്തിയ കേസില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മസ്ക്കറ്റ് ക്രിമിനല്‍ അപ്പീല്‍ കോടതി 15 വര്‍ഷത്തെ തടവും 50,000 ഒമാനി റിയാല്‍ (60 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും വിധിച്ചു.
കോഴിക്കോട് അത്തോളിയിലെ ജോയി പുതുക്കുളങ്ങര (38), സഹായി കോഴിക്കോട് സ്വദേശി ശ്രീശാന്ത്(36) ബംഗ്ലാദേശുകാരന് മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 16നാണ് അല്‍ഖുവൈറിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളടക്കം 11 പേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.
പെണ്‍വാണിഭക്കേസില്‍ ഒരിക്കല്‍ പിടിയിലായി 2009ല്‍ ഒമാനില്‍ ജയില്‍മോചിതനായ ആളാണ് കേസിലെ മുഖ്യപ്രതി ജോയി. രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ വ്യാജപാസ്പോര്‍ട്ടില്‍ സന്ദര്‍ശക വിസയെടുത്താണ് ഇയാള്‍ ഇവിടെയെത്തി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
രാജ്യത്തേക്ക് പ്രവേശന നിരോധമുണ്ടായിരുന്നതിനാല് വ്യാജപാസ്പോര്‍ട്ടില്‍ സന്ദര്‍ശകവിസ സംഘടിപ്പിച്ചെത്തിയാണ് ഇയാള്‍ കൃത്യം ആവര്‍ത്തിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications