Get Updates
Get notified of breaking news, exclusive insights, and must-see stories!

23ാം നിലയില്‍ നിന്ന് ചാടിയ യുവതി രക്ഷപ്പെട്ടു

Woman Survives Jump From Hotel's 23rd Floor
ബ്യൂനോസ് ഐറിസ്(അര്‍ജന്റീന): അര്‍ജന്റീനയിലെ ഒരു ഹോട്ടലിന്റെ ഇരുപത്തിമൂന്നാം നിലയില്‍നിന്നു ചാടിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. തലസ്ഥാനമായ ബ്യൂനോസ് ഐറിസിലാണ് സംഭവം. ആഡംബര ഹോട്ടലിന്റെ പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്‌സി കാറിന് മുകളിലേയ്ക്കാണ് യുവതി വീണത്.

വീണതിന്റെ ആഘാതത്തില്‍ 33കാരിയുടെ വാരിയെല്ലുകളും അരക്കെട്ടും തകര്‍ന്നു. ആന്തരിക രക്തസ്രാവവുമുണ്ട് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ തകര്‍ന്ന ഇവരുടെ ശ്വാസകോശവും ഒരു വൃക്കയും നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹോട്ടലിന്റെ ഇരുപത്തിമൂന്നാം നിലയിലുള്ള റെസ്റ്റോറന്റില്‍ ഒരു കാപ്പിയ്ക്കു ഓര്‍ഡര്‍ നല്‍കിയ ശേഷമാണ് യുവതി താഴേയ്ക്കു ചാടിയത്.

യുവതി ചാടുന്നതു കണ്ട് ഒരു പോലീസുകാരന്‍ മുകളിലേക്കു നോക്കിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ഇയാള്‍ക്കു പരുക്കേറ്റില്ല. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ റൂഫ് ഏതാണ്ട് തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+