ഓഹരി വിപണി താഴോട്ട് തന്നെ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ജനുവരി 27 വ്യാഴാഴ്ച താഴോട്ടായിരുന്നു. യൂറോപ്യന്‍ വിപണി തണുപ്പനായത് ഇന്ത്യന്‍ വിപണിയേയും തളര്‍ത്തി. വ്യഴാഴ്ച ജനുവരി സീരീസിന്റെ അവസാന ദിവസമായിരുന്നു. ഇതും ലാഭം എടുക്കലും കൂടിയായപ്പോള്‍ വിപണി താഴോട്ടായി.
സെന്‍സെക്സ് 18,684.43 (-285.02)
നിഫ്ടി 5,604.30 (-83.10)
നിഫ്ടി 5600 നടുത്ത് ക്ലോസ് ചെയ്തത് അത്ര ശുഭമായല്ല കാണുന്നത്. ആരോഗ്യം, ബാങ്കിംഗ്, ഐടി, ഓട്ടോ തുടങ്ങിയ മിയ്ക്ക രംഗങ്ങളിലെ ഓഹരികളും താഴോട്ട് നീങ്ങി. ഇന്ധന വില ഇന്‍ഡക്സ് 10.87 ശതമാനമായതും ഭക്ഷ്യ ഉല്പന്നങ്ങളുടെ വില അനുസരിച്ചുള്ള പണപെരുപ്പം 13.57ആയതും വിപണിയ്ക്ക് വിനയായി.
വരും ദിവസങ്ങളിലും വന്‍ കയറ്റം കാണാനാവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സെന്‍സെക്സ് 16000 ന് അടുത്ത് എത്തുമെന്നാണ് വിപണി വിദഗ്ദനായ മാര്‍ക്ക് ഫേബര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് താഴെ സെന്‍സെക്സ് പോയാലും അതിശയിയ്ക്കേണ്ടെന്നും മാര്‍ക്ക് പറയുന്നു.












Click it and Unblock the Notifications